വിശുദ്ധ ചാവറയച്ചന്റെ 218-ാം ജന്മദിനാഘോഷങ്ങൾ
1265160
Sunday, February 5, 2023 10:45 PM IST
മങ്കൊമ്പ്: കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താക്കളിൽ പ്രഥമസ്ഥാനീയനായ വിശുദ്ധ ചാവറയച്ചന്റെ 218-ാം ജന്മദിനാഘോഷങ്ങൾ കൈനകരിയിലെ ജന്മഗൃഹ തീർഥാടനകേന്ദ്രത്തിൽ നടന്നു.
മന്ത്രി റോഷി അഗസ്റ്റിൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കാലത്തിനു മുൻപേ നടന്ന കർമയോഗിയായിരുന്നു വിശുദ്ധ ചാവറയച്ചനെന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ജാതിമതഭേദമെന്യേ വെളിച്ചം പകർന്നവയായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിഎംഐ സഭ പ്രിയോർ ജനറാൾ ഡോ. തോമസ് ചാത്തംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
കൊടിക്കുന്നിൽ സുരേഷ് എംപി, സിഎംസി ചങ്ങനാശേരി ഹോളിക്വീൻസ് പ്രൊവിൻഷ്യാൾ ഡോ. സിസ്റ്റർ ആനി പ്രസന്ന, പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, പഞ്ചായത്തംഗം നോബിൻ പി. ജോൺ, തീർഥാടനകേന്ദ്രം ഡയറക്ടർ ഫാ.തോമസ് ഇരുമ്പുകുത്തിയിൽ, കെഇ കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് പൊക്കാവരയത്ത്, ഫാ. ജോസ് ചേന്നമറ്റം, ഫാ. ജോസഫ് മരിയാലയം, ഫാ. ഐസക് പുന്നൂർ, സിസ്റ്റർ മേഴ്സിലിൻ, സിസ്റ്റർ സാൽവി തുടങ്ങിയവർ പ്രസംഗിച്ചു.