സ്ത്രീകള്‍ക്കു നേരേ കൈയേറ്റം നടത്തിയ പ്രതി പിടിയില്‍
1263927
Wednesday, February 1, 2023 10:13 PM IST
എടത്വ: മദ്യപിച്ച് സ്ത്രീകള്‍ക്കു നേരേ കൈയേറ്റം നടത്തിയ പ്രതി പിടിയില്‍. എടത്വ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പച്ച പതിനാറില്‍ ജോസഫ് സ്കറിയ (ആന്റപ്പന്-29) ആണ് എടത്വ പോലീസിന്റെ പിടിയിലായത്.
പച്ച സ്വദേശിനിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതു കണ്ട് ഓടിയെത്തിയ സമീപവാസിയായ ഓട്ടോ ഡ്രൈവറെയും ഭാര്യയെയും ആന്റപ്പന് കൈയേറ്റം ചെയ്തെന്നാണു പരതി.
പരാതിയെത്തുടര്‍ന്ന് എടത്വ പോലീസ് സ്ഥലത്തെത്തി ആന്റപ്പനെ കസ്റ്റഡിയില്‍ എടുത്തു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, പട്ടികജാതി പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. അമ്പലപ്പുഴ കോടതിയില്‍ എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.