താക്കോൽദാനം നിർവഹിച്ചു
1245759
Sunday, December 4, 2022 10:55 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റും ആലപ്പുഴ നഗരസഭയുമായി സഹകരിച്ച് പൂന്തോപ്പ് വാർഡിൽ മോഹൻദാസിനും കുടുംബത്തിനും സ്ഥലം വാങ്ങി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നഗരസഭാധ്യക്ഷ സൗമ്യ രാജ് നിർവഹിച്ചു.
അപകടത്തെത്തുടര്‍ന്ന് കാലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതിനാൽ മോഹന്‍ദാസിനു ജോലിക്കു പോകാനാവാതെവന്നു. ഇതോടെ മക്കളുടെ പഠനച്ചെലവും വാടക വീട്ടിലെ താമസവും താങ്ങാനാവാത്ത സ്ഥിതിയായി.
നഗരസഭയും റോട്ടറി ക്ലബ്ബും ഇവരുടെ കാര്യങ്ങളിൽ ഇടപെട്ടതോടെ കുടുംബത്തിന് ആശ്വാസമായി. ആലപ്പി റോട്ടറി ക്ലബ് ഈസ്റ്റിന്റെ സഹായത്തോടെ മോഹൻദാസിന്റെ മക്കളായ അദ്വൈത്,ആദിത്യ എന്നിവരുടെ വിദ്യാലയമായ ടൈനി ടോട്സ് സ്കൂള്‍ ഉടമ കെ.ജി. ഗിരീശൻ സൗജന്യമായി സ്ഥലം നൽകി. നഗരസഭ പിഎംഎവൈ പദ്ധതി പ്രകാരം അനുവദിച്ച തുകയും ഈസ്റ്റ് റോട്ടറി ക്ലബ് അനുവദിച്ച തുകയും ചേര്‍ത്ത് വീട് നിര്‍മിക്കുകയായിരുന്നു.