സംഘകാല കഥ പറഞ്ഞ് ആർദ്ര ഒന്നാം സ്ഥാനത്ത്
1244554
Wednesday, November 30, 2022 10:53 PM IST
ആലപ്പുഴ: സംഘകാലത്തിന്റെ ഇതിഹാസ കാവ്യമായ ചിലപ്പതികാര കഥ പറഞ്ഞ എ.എസ്. ആർദ്രയ്ക്ക് റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം. മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ആർ. അലീന, എം.എസ്. ശിശിര, അബി ഗെയ്ൽ എന്നിവരുടെ വാധ്യോപകരണ അകമ്പടിയോടെയാണ് ആർദ്ര കഥ പറഞ്ഞത്.
കഥാപ്രസംഗ കലാകാരിയായ ചേച്ചി ഗൗരി കൃഷ്ണയെ കണ്ടാണ് ആർദ്ര കഥാപ്രസംഗത്തിലേക്ക് എത്തുന്നത്. കഥാപ്രസംഗത്തിൽ ഇത്തവണ പെൺകുട്ടികളുടെ സാന്നിധ്യം കൂടുതലാണെന്ന് വിധികർത്താക്കൾ പറഞ്ഞു.
കലോത്സവം ഇന്ന്
വേദി 1: ഗവ. മോഡൽ ഗേൾസ് എച്ച്എസ് -തിരുവാതിര (യുപി, എച്ച്എസ്, എച്ച്എസ്എസ്), രാവിലെ 9ന്.
വേദി 2: ജവഹർ ബാലഭവൻ - സംഘഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്) രാവിലെ 9ന്.
വേദി- 3: എസ്ഡിവി സെന്റിനറി ഹാൾ: നാടൻപാട്ട് (എച്ച്എസ്, എച്ച്എസ്എസ്) രാവിലെ 9ന്.
വേദി -4: എസ്ഡിവി ബസന്റ് ഹാൾ- നാടകം സംസ്കൃതം യുപി രാവിലെ 9മുതൽ.
വേദി 5: എസ്ഡിവി ജെബിഎസ് ഹാൾ- ക്ളാർനെറ്റ്, ബൂഗിൾ, ട്രിപ്പിൾ ഡ്രം, വൃന്ദവാദ്യം രാവിലെ 9മുതൽ.
വേദി-6: ഗവ. മുഹമ്മദൻസ് ജിഎച്ച്എസ്- പരിചമുട്ടുകളി, മർഗംകളി (എച്ച്എസ്, എച്ച്എസ്എസ്) രാവിലെ 9ന്.
വേദി- 7: ഗവ. മുഹമ്മദൻസ് ബിഎച്ച്എസ്- പദ്യം ചൊല്ലൽ (അറബിക്) രാവിലെ 9മുതൽ.
വേദി -8: ഗവ. ഗേൾസ് നഴ്സറി- മോണോആക്ട് (യുപി, എച്ച്എസ്, എച്ച്എസ്എസ്) രാവിലെ 9മുതൽ.
വേദി-9: ടിഡിഎച്ച്എസ്എസ് മാപ്പിളപ്പാട്ട് (യുപി, എച്ച്എസ്) രാവിലെ 9മുതൽ.
വേദി-12: ഗവ. മുഹമ്മദൻസ് എച്ച്എസ്, എൽപിഎസ്- അക്ഷരശ്ലോകം, കാവ്യകേളി (യുപി, എച്ച്എസ്, എച്ച്എസ്എസ്) രാവിലെ 9മുതൽ.