ഗാന്ധിജയന്തി ആഘോഷം: അഖില കേരള പ്രസംഗ, ഉപന്യാസ മത്സരങ്ങള്‍ നടത്തി
1227266
Monday, October 3, 2022 10:59 PM IST
ചങ്ങനാശേരി: ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ ജനകീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ഗാന്ധിജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂള്‍, കോളജ് കുട്ടികള്‍ക്കായി ചാസിന്റെ സഹകരണത്തോടെ അസംപ്ഷന്‍ കോളജ് സെമിനാര്‍ ഹാളില്‍ അഖിലകേരള പ്രസം ഗ, ഉപന്യാസ മത്സരങ്ങള്‍ നടത്തി. ചാസ് ഖാദി ഡയറക്ടര്‍ ഫാ.ജോര്‍ജ് പനക്കേഴം അധ്യക്ഷത വഹിച്ചു.
മത്സരങ്ങളുടെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ കമ്മീഷന് സംസ്ഥാന ഡയറക്ടര്‍ സി.ജി. ആണ്ടവര്‍ നിര്‍വഹിച്ചു.
യുപി, എച്ച്എസ്, എച്ച്എസ് എസ്, കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗമത്സ രത്തില്‍ യഥാക്രമം ക്രിസ്റ്റോ ഫില്‍സണ്‍ (പോരുക്കര സെന്‍ട്രല്‍ സ്ക്കൂള് ചമ്പക്കുളം), ടോമി വര്‍ഗീസ് (എസ്ബി ഹൈസ്കൂള്‍ ചങ്ങനാശേരി), മുഹമ്മദ് മിര്‍സാദ് (എസ്ബി കോളജ് ചങ്ങനാശേരി) എന്നിവര്‍ ഒന്നാംസമ്മാനം കരസ്ഥമാക്കി.
ഉപന്യാസമത്സരത്തില് ക്രിസ്റ്റോ ഫില്‍സണ്‍ (പോരുക്കര സെന്‍ട്രല്‍ സ്ക്കൂള് ചമ്പക്കുളം), എബിന് ജോബി (എസ്എന്‍ എച്ച്എസ്, വൈക്കം), കൃപ ഏലീശ തോമസ് (എസ്ബി കോളജ് ചങ്ങനാശേരി) എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം. ക്വിസ് മത്സരത്തില്‍ നമിതാ ബില്ലു, അലിന റോസ് മാത്യു ( എസ്ബി കോളജ്, ചങ്ങനാശേരി) എന്നിവര്‍ക്ക് ഒന്നാം സമ്മാനവും ലഭിച്ചു.
ഖാദി ഗ്രാമവ്യവസായ കമ്മീഷന് സംസ്ഥാന ഡയറക്ടര്‍ സി. ജി. ആണ്ടവറുടെ അധ്യക്ഷതയില്‍ കൂടിയ സെമിനാറിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എം എല്‍എ നിര്‍വഹിച്ചു. ജസ്റ്റിന് ബ്രൂസ് ക്ലാസ് നയിച്ചു.
ഖാദി ഗ്രാമവ്യവസായ കമ്മീഷന് സംസ്ഥാന എക്സിക്യൂട്ടിവ് ഓഫീസര്‍ രാജേഷ് ഖന്ന, ചാസ് ഖാദി ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കേഴം, ഇന്ത്യന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ബോബന് ജോര്‍ജ്, ചാസ് ഖാദി ജനറല്‍ മാനേജര്‍ ജോണ്‍ സക്കറിയാസ്, ഖാദി ഗ്രാമോദ്യോഗ് വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ ജയിംസ് ഡൊമിനിക്, അസി. മാനേജര്‍ പീറ്റര്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.