പോസ്റ്റ് ഓഫീസ് നിര്‍മാണം തുടങ്ങിയില്ല; സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച്
1226333
Friday, September 30, 2022 10:55 PM IST
എടത്വ: എടത്വ പോസ്റ്റ് ഓഫീസ് നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷന് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കരാര്‍ കഴിഞ്ഞ് രണ്ടുമാസമായിട്ടും നിര്‍മാണം ആരംഭിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരേയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
സമിതി പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് പി.ഡി. രമേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഷാജി തോട്ടുകടവില്‍ പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ. സദാനന്ദന്, ട്രഷറര്‍ കുഞ്ഞുമോന് പട്ടത്താനം, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോണ്സണ് വി. ഇടിക്കുള, എ.ജെ. കുഞ്ഞുമോന്, അജി കോശി, ജോണ്സണ് എം. പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. വികസന സമിതി ഭാരവാഹികള്‍ ഒപ്പിട്ട നിവേദനം പോസ്റ്റല്‍ സൂപ്രണ്ട് ലതാ ഡി. നായര്‍ക്ക് കൈമാറി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഉറപ്പുനല്‍കി.