വെള്ളക്കര കുടിശിക നാളെ അടച്ചുതീർക്കണം
1226011
Thursday, September 29, 2022 10:38 PM IST
അമ്പലപ്പുഴ: കേരള ജലഅഥോറിറ്റിയുടെ ആലപ്പുഴ പിഎച്ച് സെക്ഷൻ പരിധിയിൽ വരുന്ന അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ വെള്ളക്കര കുടിശിക 30ന് മുൻപ് അടച്ചു തീർക്കണമെന്നും കേടായ വാട്ടർ മീറ്ററുകൾ മാറ്റിവയ്ക്കാത്തവർ ഉടൻ പുതിയ മീറ്ററുകൾ സ്ഥാപിക്കണമെന്നും അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
ബോധവത്കരണ
ക്ലാസ്
ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. കടക്കരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷിജി, ജില്ലാ പഞ്ചായത്തംഗം എൻ.എസ്. ശിവപ്രസാദ്, തീരദേശ വികസന ബോർഡംഗം പി.ഐ. ഹാരിസ്, ബ്ലോക്ക് സെക്രട്ടറി സുനിൽ, കെ.കെ. പ്രഭു, കെ.എസ്. സുധീഷ്, പ്രശാന്ത് കാര്യനപ്പള്ളി, ആഘോഷ് കുമാർ, പി.ഡി. ഗഗാറിൻ എന്നിവർ പ്രസംഗിച്ചു.