ലഹരിക്കെതിരേ കലാജാഥ സംഘടിപ്പിച്ചു
1226000
Thursday, September 29, 2022 10:34 PM IST
മാവേലിക്കര: ലഹരിക്കെതിരേ അരുതേ എന്ന പേരിൽ കലാജാഥ ഒരുക്കി ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ. നാടിനെ വിഴുങ്ങുന്ന ലഹരി എന്ന വിപത്തിനെതിരേ ബോധവത്കരണ കലജാഥയിൽ 25 കുട്ടികൾ പങ്കെടുത്തു. മാവേലിക്കര, പുന്നമൂട്, കല്ലുമല, കൊല്ലക്കടവ്, ചെറുകോൽ തുടങ്ങിയ കേന്ദ്രങ്ങളിൽ അവതരിപ്പിച്ച കലാജാഥയിൽ നാടകം, നൃത്തം എന്നിവ ഉൾപ്പെടുത്തിയിരുന്നു. രാവിലെ തുടങ്ങിയ കലാജാഥ മാവേലിക്കര എസ്ഐ മുഹസിൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. കൺവീനർ ഐസക് ഡാനിയേൽ, അധ്യാപകരായ ലൈലമ്മ, അന്നു, ആൻസി, എമിലി, ജോജി എന്നിവർ നേതൃത്വം നൽകി.
വാക്സിനും ലൈസൻസും എടുക്കണം
മങ്കൊമ്പ്: നെടുമുടി പഞ്ചായത്തിലെ വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് നിർബന്ധമായും വാക്സിനേഷൻ എടുക്കുകയും പഞ്ചായത്തിൽനിന്നു ലൈസൻസും എടുക്കേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.