ഗൃഹനാഥൻ ഭാ​ര്യ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ചു; ത​ട​യാൻ ശ്രമിച്ച പോ​ലീസു​കാ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മം
Wednesday, September 28, 2022 10:46 PM IST
അ​മ്പ​ല​പ്പു​ഴ: ഭാ​ര്യ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ഗൃഹ നാഥനെ ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീസു​കാ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മം. ഗൃഹ നാഥനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന്ന​പ്ര അ​റ​വു​കാ​ട് ഹ​രി​ജ​ൻ കോ​ള​നി​യി​ൽ അ​ശോ​ക​നാ​ണ് (55) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. ഭാ​ര്യ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് എ​സ്ഐ പീ​റ്റ​ർ അ​ല​ക്സാ​ണ്ട​ർ, സി​പി​ഒ വി​നു, ഹോം​ഗാ​ർ​ഡ് ചാ​ണ്ടി എ​ന്നി​വ​ർ അ​ശോ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

ഭാ​ര്യ​യെ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​ഞ്ഞ​തി​നി​ട​യി​ലാ​ണ് വി​നു​വി​ന്‍റെ ക​ഴു​ത്തി​ൽ ക​മ്പി ചു​റ്റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്.