ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
1225572
Wednesday, September 28, 2022 10:43 PM IST
ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി വിവിധ ധനസഹായ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
ജയില്‍ മോചിതര്‍ (റിമാന്‍ഡ് തടവുകാര്‍ ഒഴികെ), പ്രൊബേഷണര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയംതൊഴില്‍ ധനസഹായം നല്‍കും. അഞ്ചുവര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ ശിക്ഷിക്കപ്പെട്ട് ജയിലിലായ വ്യക്തികളുടെ ആശ്രിതര്‍ക്ക് തിരിച്ചടവില്ലാത്ത 30,000 രൂപയും അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരിക്കുപറ്റിയവര്‍ക്കും തിരിച്ചടവില്ലാത്ത 20,000 രൂപയും സ്വയംതൊഴില്‍ ധനസഹായമായി നല്‍കും.
http://suneethl.sjd.kerala.gov.in എന്ന വെബ്സൈറ്റിലെ ഒറ്റത്തവണ രജിസ്ട്രേഷന് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0477 2238450.