വീ​ടി​നോ​ട് ചേ​ർ​ന്ന് ക​ട​മു​റി: ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നൂ​ത​ന പ​ദ്ധ​തി
Monday, January 30, 2023 11:05 PM IST
ചാ​ത്ത​ന്നൂ​ർ: പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് വീ​ടി​നോ​ട് ചേ​ർ​ന്ന് ഒ​രു ക​ട​മു​റി പ​ദ്ധ​തി​യു​മാ​യി ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വീ​ടി​നോ​ട് ചേ​ർ​ന്ന് ക​ട​മു​റി നി​ർ​മി​ക്കു​ന്ന ഈ ​പ​ദ്ധ​തി ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2022-23 വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. യു​വ​തി യു​വാ​ക്ക​ൾ​ക്ക് ക​ട​മു​റി നി​ർ​മി​ച്ച സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് ആ​ണ് അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.
ക​ട​മു​റി നി​ർ​മ്മി​ക്കു​ന്ന​തി​ന് ര​ണ്ടു ല​ക്ഷം രൂ​പ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ളി​യ​നാ​ട് വേ​ട​ർ കോ​ള​നി​യി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ ശ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ സ​ദാ​ന​ന്ദ​ൻ പി​ള്ള ഗു​ണ​ഭോ​ക്താ​വാ​യ സു​രേ​ഷി​ന്‍റെ ഭ​വ​ന​ത്തി​ൽ ക​ട​മു​റി​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ടി.​ഷാ​ജി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വി​നി​ത​ദി​പു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ​കു​ന്ത​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​നി അ​ജ​യ​ൻ, ആ​ശ, ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ബി പ​ര​മേ​ശ്വ​ര​ൻ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി ​ആ​ർ ദീ​പു, ബി​നു .പി, ​ദീ​പു. ഡി .​യു, ശ​ശി​ധ​ര​ൻ​പി​ള്ള, അ​ജു, സു​നി​ത, ലാ​വ​ണ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
2022- 23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഏ​ഴ് വ​നി​ത​ക​ൾ​ക്കും ആ​റ് പു​രു​ഷ​ന്മാ​രു​മാ​യി 13 പേ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ന​ൽ​കി 26 ല​ക്ഷം വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ട​മു​റി നി​ർ​മി​ക്കു​ന്ന​തോ​ടൊ​പ്പം, വ്യാ​വ​സാ​യി​ക വ​കു​പ്പ​മാ​യി ചേ​ർ​ന്ന് ഒ​രു ല​ക്ഷം സം​രം​ഭ​ക വ​ർ​ഷ​ത്തി​ന്‍റ ഭാ​ഗ​മാ​ക്കി പ​ര​മാ​വ​ധി സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ക​യാ​ണ് ല​ക്ഷ്യം. ഗ്രാ​മ​സ​ഭ വ​ഴി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.