വോ​ട്ടി​ംഗിനു സ​ജ്ജ​മാ​യി; ജി​ല്ല​യി​ല്‍ 1951 പോ​ ളി​ംഗ് സ്റ്റേ​ഷ​നു​ക​ള്‍: ക​ള​ക്ട​ര്‍
Wednesday, April 24, 2024 5:08 AM IST
കൊല്ലം :ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടി​ങ്ങി​നാ​യി ജി​ല്ല​യി​ല്‍ 1951 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ​ജ്ജ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്. ജി​ല്ല​യി​ലെ 11 അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ അ​ത​ത് മ​ണ്ഡ​ല എ​ആ​ര്‍​ഓ മാ​ര്‍ കൃ​ത്യ​മാ​യി സ​ന്ദ​ര്‍​ശി​ച്ചു വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട് .

കു​ന്ന​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ജി​ല്ല​യി​ല്‍ ഏ​റ്റ​വും അ​ധി​കം പോ​ളി​ങ് ബൂ​ത്തു​ക​ള്‍ (199). എ​ല്ലാ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​ന്ന് വീ​തം സ്ത്രീ ​സൗ​ഹൃ​ദ 'പി​ങ്ക് പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ ' പ്ര​വ​ര്‍​ത്തി​ക്കും. 11 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മു​ന്‍​കാ​ല സം​ഭ​വ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ആ​കെ 88 പ്ര​ശ്ന​ബാ​ധി​ത പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത് എ​ന്നും അ​റി​യി​ച്ചു .