പോ​ ളി​ംഗ് ബൂ​ത്തു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ വി​ന്യാ​സം പൂ​ര്‍​ത്തി​യാ​യി
Thursday, April 25, 2024 11:42 PM IST
കൊല്ലം: ലോ​ക്‌​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളി​ങ് ബൂ​ത്തു​ക​ളി​ലും പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ര്‍, ഫ​സ്റ്റ് -സെ​ക്ക​ന്‍റ് -തേ​ര്‍​ഡ് പോ​ളി​ംഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ വി​ന്യാ​സം പൂ​ര്‍​ത്തി​യാ​യെ​ന്ന് തെര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് .ജി​ല്ല​യി​ല്‍ 1951 ബൂ​ത്തു​ക​ളി​ലാ​യി 2325 പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ര്‍, 2325 ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫീ​സ​ര്‍, 4650 സെ​ക്ക​ന്‍റ്-തേ​ര്‍​ഡ് പോ​ളി​ങ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ വി​ന്യാ​സം പൂ​ര്‍​ത്തി​യാ​യി. പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി തെര​ഞ്ഞെ​ടു​പ്പ് ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ജ്ജ​മാ​ണ് .

നി​യോ​ജ​ക​മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ​ക്ക് ( അ​സം​ബ്ലി മ​ണ്ഡ​ലം , ബൂ​ത്തു​ക​ളു​ടെ എ​ണ്ണം, പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ര്‍, ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫീ​സ​ര്‍, സെ​ക്ക​ന്‍റ്​തേ​ര്‍​ഡ് പോ​ളി​ങ് ഓ​ഫീ​സ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍ )

ക​രു​നാ​ഗ​പ്പ​ള്ളി - 182,217,217,434 ച​വ​റ - 165,196,196,392കു​ന്ന​ത്തൂ​ര്‍ - 199,237,237,474കൊ​ട്ട​ര​ക്ക​ര -186,222,222,444പ​ത്ത​നാ​പു​രം -169,203,203,406പു​ന​ലൂ​ര്‍ - 196,234,234,468ച​ട​യ​മം​ഗ​ലം - 187,223,223,446കു​ണ്ട​റ -185,220,220,440കൊ​ല്ലം - 164,195,195,390ഇ​ര​വി​പു​രം -159,189,189,378 ചാ​ത്ത​ന്നൂ​ര്‍ -159,189,189,378