കമ്പോ ളവൽക്കരണത്തിനിടയിൽ ആത്മീയത നഷ്ടപ്പെടുന്നു: ബിഷപ്
1418195
Tuesday, April 23, 2024 12:22 AM IST
കൊല്ലം : ആഗോള കമ്പോള വൽക്കരണത്തിൽആത്മീയ ഇടം നഷ്ടപ്പെടുന്നുവെന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി. കേരളത്തിൽ വസൂരി പടർന്നു പിടിച്ചപ്പോൾ ശ്രീമൂലം തിരുനാൾ രാജാവും ബിഷപ് ബെൻസിഗർ തിരുമേനിയും തമ്മിലുള്ള സൗഹൃദമാണ് വിദേശത്തുനിന്ന് നഴ്സുമാരായ കന്യാസ്ത്രീകളെ ആദ്യമായി കേരളത്തിൽ എത്തിച്ചതെന്നും ആതുരസേവനം ദൈവവിളിയാണെന്നും ഉദാത്തമായ അനുകമ്പയും സ്നേഹവും ആണ് ആതുരസേവനമെന്നും ബിഷപ് പറഞ്ഞു.
കാത്തലിക് നഴ്സുമാരുടെ അന്തർദേശീയ സംഘടനയായ കാത്തലിക് നഴ്സസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച നഴ്സസ് ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.സിസ്റ്റർ ലില്ലിസ മുഖ്യ പ്രഭാഷണം നടത്തി. ബിഷപ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ, സിസ്റ്റർ സോണി സെബാസ്റ്റ്യൻ, ജോസി കെ.ജോർജ് എന്നിവർ പ്രസംഗിച്ചു.