ഡയാലിസിസ് കിറ്റുകളുടെ സൗജന്യ വിതരണം കൊ ട്ടിയം തഴുത്തല റോ ട്ടറി ഹാളിൽ നടന്നു
1418623
Wednesday, April 24, 2024 10:56 PM IST
കൊല്ലം : കൊട്ടിയം റോട്ടറി ക്ലബിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ യും സംയുക്താഭിമുഖ്യത്തിൽ എല്ലാ മാസവും നൽകി വരാറുള്ള സാന്ത്വനം 2023-24 ഡയാലിസിസ് കിറ്റുകളുടെ വിതരണം തഴുത്തല റോട്ടറി ഹാളിൽ കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ് ഷിബു റാവുത്തറിന്റെ അധ്യക്ഷതയിൽ നടന്നു .
സാന്ത്വനം പദ്ധതിയിൽ എല്ലാ മാസവും തഴുത്തല റോട്ടറി ഹാളിൽ നൽകി വരാറുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിച്ചു .
ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ റ്റി. എം. അരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ദയ റീഹാബിലിറ്റേഷൻ ട്രഷറർ നാസറുദീൻ തനിയിൽ, ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.
എൻ. വിശ്വേശ്വരൻ പിള്ള,കൊട്ടിയം റോട്ടറി ക്ലബ് അഡ്മിനിസ്ട്രേഷൻ ചെയർമാൻ ബി. സുകുമാരൻ, രാജൻ കൈനോസ്,ദയ റീഹാബിലിറ്റേഷൻ എക്സിക്യൂട്ടീവ് അംഗം ഡൊമിനിക്ക്, സന്തോഷ്, ഇഗ്നേഷ്യസ് വിക്ടർ, എന്നിവർപ്രസംഗിച്ചു.
ജില്ലയിലും അനുബന്ധ ജില്ലകളിൽ നിന്നുമായി 50 പേരിൽ അധികം അപേക്ഷകർക്ക് ഡയാലിസിസ് കിറ്റുകൾ നൽകി.
ക്ലബിന്റെ മെഡി പ്ലസ് പദ്ധതിയുടെ ഭാഗമായി അർഹരായ രോഗികൾക്ക് ചികിത്സാ ധനസഹായ പെൻഷനും ചടങ്ങിൽ വിതരണം ചെയ്തു.