ദു​ബാ​യി​ൽ അപകടം:  ഇ​ള​മ്പ​ള്ളൂ​ർ സ്വ​ദേ​ശി മ​രി​ച്ചു
Friday, April 26, 2024 10:50 PM IST
കു​ണ്ട​റ: ദു​ബാ​യി​ൽ ഉ​ണ്ടാ​യ റോ​ഡ​പ​ക​ട​ത്തി​ൽ കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ർ ഖ​ദീ​ജ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സ​വാ​ദ് (ബോ​ബി-48) ആ​ണ് മ​രി​ച്ച​ത്.

ദു​ബാ​യ് നേ​റി​യ​സ് സ​ബ്സി ക​മ്പ​നി​യി​ലെ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ആ​യി​രു​ന്നു മു​ഹ​മ്മ​ദ് സ​വാ​ദ്. 22ന് ​വൈ​കു​ന്നേ​രം ദു​ബാ​യി​ലെ ജോ​ലി​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ന് എ​തി​ർ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് സ​മീ​പ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സ് ഇ​ടി​ച്ചാ​യി​രു​ന്നു മ​ര​ണം.

തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​രം സെ​ന്‍റ് ജോ​ർ​ജ് ലൈ​ൻ മൈ​മൂ​ണി​ൽ കു​ണ്ട​റ അ​ലി​ൻ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന പ​രേ​ത​നാ​യ പി.​എ. ക​മ​റു​ദീ​ന്‍റെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് സ​വാ​ദ്. മാ​താ​വ് ഷെ​രീ​ഫ. ക​ബ​റ​ട​ക്കം കു​മാ​ര​പു​രം ജു​മാ മ​സ്ജി​ദി​ൽ​ന​ട​ന്നു. ഭാ​ര്യ ഖാ​ലി​ദ. മ​ക്ക​ൾ: അ​യാ​ൻ, അ​മാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ൻ കേ​ര​ള ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് സാ​ജി​ത്ത്( റി​സ​ർ​വ് ബാ​ങ്ക്, തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് സി​യാ​ദ് (ദു​ബാ​യ്).