ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ ക്യൂ​വി​ൽ നി​ർ​ത്തി ബു​ദ്ധി​മു​ട്ടി​ച്ചെന്ന് പരാതി
Friday, April 26, 2024 11:02 PM IST
കൊ​ല്ലം: വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ ക്യൂ​വി​ൽ നി​ർ​ത്തി അ​ധി​കൃ​ത​ർ ബു​ദ്ധി​മു​ട്ടി​ച്ച​താ​യി പ​രാ​തി.

ത​ങ്ക​ശേ​രി സ്വ​ദേ​ശി രാ​ജ​ൻ നാ​രാ​യ​ണ​നാ​ണ് (36) അ​ധി​കൃ​ത​രി​ൽ നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ത​ങ്ക​ശേ​രി സെ​ന്‍റ് പാ​ട്രി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് ആണ് ഇ​ദ്ദേ​ഹം മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്.

വീ​ൽ​ചെ​യ​ർ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും വോ​ള​ണ്ടി​യ​ർ​മാ​രോ ഉ​ദ്യോ​ഗ​സ്ഥ​രോ അ​തി​ന് സ​ഹാ​യി​ച്ചി​ല്ല.

ഒ​ടു​വി​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​വ​രി​ൽ ചി​ല​ർ വീ​ൽ​ചെ​യ​ർ ത​ര​പ്പെ​ടു​ത്തി ബൂ​ത്തി​ന് മു​ന്നി​ൽ എ​ത്തി​ച്ചു. വീ​ൽ​ചെ​യ​റി​ൽ ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ പ​റ്റി​ല്ല എ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി.

മാ​ത്ര​മ​ല്ല ക്യൂ​വി​ൽ കാ​ത്ത് നി​ൽ​ക്കാ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ക്യൂ​വി​ൽ നി​ന്നാ​ണ് രാ​ജ​ന് വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടി​യ​ത്.
സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച് മ​ട​ങ്ങു​മ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​വും ഉ​ണ്ടാ​യി.

അ​ധി​കൃ​ത​രി​ൽ നി​ന്ന് ത​നി​ക്ക് ഉ​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് രാ​ജ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന തെ​ര​ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ മ​റു​പ​ടി​യി​ൽ ഉ​റ​പ്പ് ന​ൽ​കി.