ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, January 30, 2023 10:24 PM IST
കൊല്ലം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച സ​ര്‍​ക്കാ​ര്‍ വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന് രാത്രി ഏ​ഴി​ന് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ക്കും.മൂ​ന്ന് നി​ല​ക​ളി​ലാ​യി 86 മു​റി​ക​ള്‍, മെ​സ് ഹാ​ള്‍, അ​ടു​ക്ക​ള, വാ​യ​നാ​മു​റി, റി​ക്രി​യേ​ഷ​ന്‍ ഹാ​ള്‍, യോ​ഗ/​വ്യാ​യാ​മ, പ്രാ​ര്‍​ത്ഥ​ന​മു​റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ ഹോ​സ്റ്റ​ലി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​ത​മാ​യ നി​ര​ക്കി​ല്‍ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത വാ​സ​സ്ഥ​ലം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. 1000രൂ​പ​യാ​ണ് പ്ര​തി​മാ​സ വാ​ട​ക. എം.​മു​കേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും.
മേ​യ​ര്‍ പ്ര​സ​ന്നാ ഏ​ണ​സ്റ്റ്, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു, ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ എ​സ്. സ​ജി​ത ആ​ന​ന്ദ്, പി​ഡ​ബ്ല്യുഡി കെ​ട്ടി​ട വി​ഭാ​ഗം ചീ​ഫ് എ​ൻജി​നീ​യ​ര്‍ എ​ല്‍.​ബീ​ന, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ എ​ന്‍. ഷാ​ജി, ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, സ​ര്‍​വീ​സ് സം​ഘ​ട​നാ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

സ്കൂ​ൾ വാ​ർ​ഷി​കം

കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ ശ്രീ​നാ​രാ​യ​ണ ഗു​രു സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ ഡി ​ജി പി. ​ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ കെ . ​സു​രേ​ഷ് കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ ലാ​ൽ, ഫി​ലിം ഡെ​വ​ലെ​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ കെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.