പ്ര​തി​ഭാ​സം​ഗ​മ​വും ചി​റ​ക് പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും
Wednesday, December 7, 2022 11:09 PM IST
അ​ഞ്ച​ൽ: അ​ഞ്ച​ൽ വെ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ പ്ര​തി​ഭാ സം​ഗ​മ​വും ചി​റ​ക് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നാളെ ന​ട​ക്കും. സ്കൂ​ളി​ൽ പ​ഠി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. എ​സ്​എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും അ​നു​മോ​ദി​ക്കും.
ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ക്കാ​ല​ത്തേ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം സ്കൂ​ൾ വെ​ബ് സൈ​റ്റ് പ്ര​കാ​ശ​നം, അ​ക്കാ​ഡ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം, ചി​റ​ക് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം, സ്കൂ​ൾ ഡ​യ​റി പ്ര​കാ​ശ​നം, അ​ക്ഷ​ര​ജ്യോ​തി കൈയെ​ഴു​ത്ത് മാ​സി​ക പ്ര​കാ​ശ​നം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് സ്കൂ​ളി​ല്‍ നടത്തിയ പത്ര സ​മ്മേ​ള​ന​ത്തി​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, മു​ൻ മ​ന്ത്രി കെ.​രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യ​ൽ, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​ജ​യ​മോ​ഹ​ന​ൻ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്മാ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. സ്കൂ​ള്‍ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​മ​ണി, പ്ര​ധാ​മാ​ധ്യാ​പി​ക ആ​ർ.​എ​സ് ക​ല​ദേ​വി, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​ബാ​ബു പ​ണി​ക്ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ : ജെ.​സു​രേ​ന്ദ്ര​ൻ നാ​യ​ർ, മു​ന്‍ പ്ര​ധാ​മാ​ധ്യാ​പി​ക ബി. ​ഷൈ​ല​ജ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ കെ ​ലൈ​ജു എ​ന്നി​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.