കാർഷിക വിപണി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, November 28, 2022 11:02 PM IST
കൊല്ലം: ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര്‍​ഷി​ക വി​പ​ണ​ന​കേ​ന്ദ്രം ഒ​രു​ങ്ങി. ‘ഹ​രി​ത​ശ്രീ കാ​ര്‍​ഷി​ക വി​പ​ണി​യു​ടെ' ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉച്ചകഴിഞ്ഞ് ര​ണ്ടിന് മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും.
കാ​ര്‍​ഷി​കോ​ല്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് ന്യാ​യ​വി​ല​യും വി​പ​ണ​ന സൗ​ക​ര്യ​വും ല​ക്ഷ്യ​മി​ട്ടാ​ണ് പെ​രി​ങ്ങ​ള്ളൂ​രി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് വി​പ​ണി ആ​രം​ഭി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ പി. ​എ​സ് സു​പാ​ല്‍ എം. ​എ​ല്‍. എ ​അ​ധ്യ​ക്ഷ​നാ​കും. റീ​ട്ടെ​യി​ല്‍ ഔ​ട്ട്‌​ലെ​റ്റ് എ​ന്‍. കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം. ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​രാ​ജേ​ന്ദ്ര​ന്‍ ആ​ദ്യ​വി​ല്പ​ന ന​ട​ത്തും. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ സു​രേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡന്‍റ് പി. ​രാ​ജീ​വ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​അം​ബി​ക​കു​മാ​രി, കെ. ​ഷാ​ജി, ബ്ലോ​ക്ക്- ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.