ഗാ​ന്ധി ജ​യ​ന്തി വാ​രാ​ഘോ​ഷം; ഡി​പ്പോ​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
Friday, October 7, 2022 10:58 PM IST
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​രി​ച്ചു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന ഫ​ല​മാ​യി ഡി​പ്പോ​യു​ടെ ചു​റ്റു​മു​ള്ള പു​ല്ലു​ക​ളും ചെ​റി​യ കാ​ടു​ക​ളും വെ​ട്ടി​മാ​റ്റി, ഡി​പ്പോ കോ​മ്പൗ​ണ്ടി​ലു​ള്ള പ്ര​വ​ർ​ത്തി​ക്കാ​ത്ത വ​ഴി​യി​ട​ത്തി​ന്‍റെ ചു​റ്റു​മു​ള്ള വ​ലി​യ കാ​ടു​ക​ളും വെ​ട്ടി​മാ​റ്റി.
ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ആ​ർ സ​ന്തോ​ഷ് സേ​വ​ന പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, ശ്രീ​ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള​പു​ര​ത്ത് മി​നി മാ​സ്റ്റ് ലൈ​റ്റ്
ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​ണ്ട​റ : പി. ​സി. വി​ഷ്ണു​നാ​ഥ്‌ എം​എ​ൽ​എ യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​പു​രം വ​ര​ട്ട്ചി​റ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റോ​ഡി​ൽ സ്ഥാ​പി​ച്ച മി​നി​മാ​സ്റ്റ് ലൈ​റ്റ് പി. ​സി. വി​ഷ്ണു​നാ​ഥ്‌ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ്‌ കേ​ര​ള​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​നി​സാ​മു​ദീ​ൻ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മാ​രാ​യ ഇ​ട​വ​ട്ടം വി​നോ​ദ്, വി. ​നൗ​ഫ​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ദി​നേ​ശ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം, ബി. ​ജ്യോ​തി​ർ നി​വാ​സ്, കോ​ൺ​ഗ്ര​സ്‌ ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ്‌ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഹീം, അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.