നി​യ​ന്ത്ര​ണം വി​ട്ട ലോ​റി പെ​ട്ടി​ക്ക​ട ത​ക​ർ​ത്തു
Thursday, October 6, 2022 11:23 PM IST
കൊ​ട്ടാ​ര​ക്ക​ര: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി റോ​ഡ​രികി​ലെ പെ​ട്ടി​ക്ക​ട ഇ​ടി​ച്ചു ത​ക​ർ​ത്തു.​ ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ വി​ജ​യാ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ക​ഴി​ഞ്ഞ ദി​വ​സം പുലർച്ചെ 2.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ പു​ന​ലൂ​ർ ഭാ​ഗ​ത്തു നി​ന്നും പ​ച്ച​ക്ക​റി​യു​മാ​യെ​ത്തി​യ ലോ​റി​യാ​ണ് ക​ട ത​ക​ർ​ത്ത​ത്.​ ക​ട​യോ​ടു ചേ​ർ​ന്നു​ള്ള ഒ​രു വൃ​ക്ഷ​ത്തി​ലി​ടി​ച്ചാ​ണ് ലോ​റി നി​ന്ന​ത്. പെ​ട്ടി​ക്ക​ട പൂ​ർ​ണമാ​യി ത​ക​ർ​ന്നു.​ സം​ഭ​വ സ​മ​യ​ത്ത് ക​ട​യി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.