ആൽബർട്ടിനായുള്ള തെരച്ചിൽ വീണ്ടും നിർത്തിയതായി സൂചന
1459951
Wednesday, October 9, 2024 7:25 AM IST
രാജപുരം: കപ്പലിൽ നിന്ന് കാണാതായ മലയാളി കേഡറ്റ് മാലക്കല്ലിലെ ആൽബർട്ട് ആന്റണിക്കായി നടത്തിവന്ന തെരച്ചിൽ ഇന്നലെ ഉച്ചയോടെ വീണ്ടും നിർത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇതോടെ കുടുംബം കടുത്ത വേദനയിലും നിരാശയിലുമാണ്.
ഇന്നലെ ആൽബർട്ടിന്റെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് വിഷയം കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ സാധ്യമായ പരമാവധി ഇടപെടലുകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി ആൽബർട്ടിന്റെ കുടുംബത്തിന് ഉറപ്പു നൽകി.