ഉപജില്ലാ ഒളിമ്പിക്സ്; എല്‍പി വിഭാഗത്തില്‍ തോമാപുരം ജേതാക്കള്‍
1459949
Wednesday, October 9, 2024 7:25 AM IST
ചിറ്റാരിക്കാൽ: ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ആദ്യദിനം എൽപി വിഭാഗത്തിൽ 58 പോയിന്റ് നേടി തോമാപുരം സെന്റ് തോമസ് എൽപി സ്കൂള്‍ ജേതാക്കളായി. 20 പോയിന്റ് നേടിയ കനകപ്പള്ളി ജിഎൽപി സ്കൂളിനാണ് രണ്ടാംസ്ഥാനം.
തോമാപുരം സെന്റ് തോമസ് ഹയർ സെക്കന്‍ഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന മത്സരങ്ങളുടെ ഒന്നാംദിവസം അവസാനിച്ചപ്പോൾ എല്ലാ വിഭാഗങ്ങളിലുമായി 42 പോയിന്റ് നേടിയ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂള്‍ ആണ് മുന്നിലുള്ളത്. 36 പോയിന്റുമായി ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ രണ്ടാംസ്ഥാനത്തും 31 പോയിന്റുമായി തോമാപുരം സെന്റ് തോമസ് സ്കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.
മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്നു രാവിലെ 10ന് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിര്‍വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി. രത്നാകരൻ പതാക ഉയർത്തും. സ്കൂൾ മാനേജർ റവ. ഡോ. മാണി മേൽവെട്ടം അധ്യക്ഷത വഹിക്കും. പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ പി.വി. അശോകൻ കായികാതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കും.