കാസര്‍ഗോഡ്: പിഎം ജന്‍സുരക്ഷാ പദ്ധതികളായ പിഎംജെജെബി, പിഎംഎസ്ബിവൈ എന്നീ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കിയ കാസര്‍ഗോഡിനെ സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി പ്രഖ്യാപിച്ചു.
ആര്‍ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എസ്എല്‍ബിസി കണ്‍വീനര്‍ കെ.എസ്. പ്രദീപ്, ലീഡ് ബാങ്ക് ജനറല്‍ മാനേജര്‍ ഭാസ്കര്‍ ചക്രവര്‍ത്തി, ലീഡ് ബാങ്ക് മാനേജര്‍ എസ്. തിപേഷ്, കാനറ ബാങ്ക് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കാനറ ബാങ്ക് എജിഎം അന്‍ഷുമാന്‍ ഡേ സ്വാഗതവും കാനറാ ബാങ്ക് കാസര്‍ഗോഡ് റീജിയണല്‍ ഓഫീസ് ഡിഎം എന്‍.വി. ബിമല്‍ നന്ദിയും പറഞ്ഞു.