കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയിലെ നോർത്ത് ചിത്താരിയിൽ സ്വകാര്യ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുപത്തഞ്ചോളം പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.
കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന വരദായിനി ബസ് അസീസിയ സ്കൂളിന് സമീപം ആളുകളെ ഇറക്കാനായി നിർത്തിയപ്പോൾ തൊട്ടുപിന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.