വെള്ളരിക്കുണ്ട്: കരുവള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഒളിമ്പിക്സ് ദീപം തെളിയിക്കൽ ചടങ്ങ് മുഖ്യാധ്യാപിക സിസ്റ്റർ റെജീന മാത്യു നിർവഹിച്ചു.
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ നാലു മുതൽ 11 വരെ എറണാകുളത്ത് നടക്കുന്നതിന്റെ മുന്നോടിയായി സ്കൂൾ ലീഡർ ആൽഫ്രഡ് ജോമോന്റെ നേതൃത്വത്തിൽ സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ പ്രയാണം സ്കൂൾ ഗ്രൗണ്ടിൽ നടത്തി. തുടർന്ന് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞയും നടത്തി.