രക്തദാനക്യാമ്പ് നടത്തി
1436194
Monday, July 15, 2024 1:06 AM IST
ചിറ്റാരിക്കാൽ: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സാപ് ഗ്രൂപ്പിന്റെയും തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ബിഡികെ കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിറ്റാരിക്കാലിൽ രക്തദാനക്യാമ്പ് നടത്തി.
ചിറ്റാരിക്കാൽ ടൗൺ കുരിശുപള്ളിക്ക് എതിർവശത്തെ പുതിയ കണ്ടത്തിൻകര ബിൽഡിംഗിൽ നടന്ന പരിപാടി തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളി വികാരി റവ.ഡോ.മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ഷിജിത്ത് കുഴുവേലിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ എൻഎസ്എസ് കോ-ഓർഡിനേറ്റർ അനുമോൾ ഫ്രാൻസിസ്, അധ്യാപകൻ അലക്സ് ജോം, ബിഡികെ ജില്ലാ കൺവീനർ ഷോണി, റഷീദ്, മെഡിക്കൽ ഓഫീസർ ഡോ.അമിത തോമസ്, അമൽ സജി കോട്ടയിൽ, ഡയസ് വലിയപറമ്പിൽ, അരുൺ ചിലമ്പിട്ടശേരിൽ, സോണി പൊടിമറ്റത്തിൽ, എബിൻ നമ്പ്യാമഠത്തിൽ എന്നിവർ നേതൃത്വം നൽകി.