ട്രൈ​ബ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Friday, July 5, 2024 1:03 AM IST
പ​റ​മ്പ: ആ​സ്പി​രേ​ഷ​ണ​ൽ ബ്ലോ​ക്ക്‌ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പ​ര​പ്പ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ൽ സ​മ്പൂ​ർ​ണ​ത അ​ഭി​യാ​ൻ ലോ​ഞ്ചിം​ഗ് ന​ട​ത്തി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ഞ്ജീ​വ​നി ട്രൈ​ബ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് എം.​ല​ക്ഷ്മി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​ല​ക്ട​ർ കെ.​ഇ​മ്പ​ശേ​ഖ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, നീ​തി ആ​യോ​ഗ് പ്ര​തി​നി​ധി​ക​ളാ​യ ദീ​പ​ക് നൈ​ൽ​വാ​ൾ, അ​മ​ൻ യാ​ദ​വ്, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എം.​ക​ലാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി ജോ​സ​ഫ് എം.​ചാ​ക്കോ സ്വാ​ഗ​ത​വും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ലോ​ക് ബി.​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.