തൃക്കരിപ്പൂര്‍: യൂത്ത് കോണ്‍ഗ്രസ് യംഗ് ഇന്ത്യ ക്യാമ്പയിന് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പൂര്‍ത്തീകരിച്ചു. തൃക്കരിപ്പൂരിലെ കാമ്പയിന് ചെറുവത്തൂര്‍ കാടങ്കോട് നെല്ലിക്കാല് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ഷോണി കെ.തോമസ് അധ്യക്ഷത വഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കൊടിയാട്ട്, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, കെ.പി.കുഞ്ഞിക്കണ്ണന്, കരിമ്പില്‍ കൃഷ്ണന്, കെ.കെ.രാജേന്ദ്രന്, കെ.വി.സുധാകരന്, കെ.പി.പ്രകാശന്, ബി.പി.പ്രദീപ് കുമാര്‍, ഒ.ജെ.ജനീഷ്, ജോമോന് ജോസ്, വി.പി.അബ്ദുള്‍ റഷീദ്, എം.അനുതാജ്, ലയണല്‍ മാത്യു, മിഥുന് മോഹന്‍, കെ.ആര്.കാര്ത്തികേയന്, രാജേഷ് തമ്പാന്, സച്ചിന് കെ.മാത്യു, കെ.ബാലകൃഷ്ണന്, വി.നാരായണന്, വി.കൃഷ്ണന്, യൂസഫ് കോട്ടക്കാല്‍, ഷിജിത്ത് തോമസ്, രാഹുല്‍ കാടങ്കോട്, ജിബിന്‍ പെരളം, പ്രവാസ് ഉണ്ണിയാടന്, സി.കെ.രോഹിത്ത്, ശിവപ്രസാദ് അരവത്ത്, ദീപു കല്യോട്ട്, രതീഷ് കാട്ടുമാടം എന്നിവര്‍ പ്രസംഗിച്ചു.