മോൺ.ജോസഫ് ഒറ്റപ്ലാക്കലിനും ഫാ.ലൂയി മരിയദാസിനും യാത്രയയപ്പ് നല്കി
1431107
Sunday, June 23, 2024 7:01 AM IST
ചായ്യോം: കണ്ണൂർ ജില്ലയിലെ കരുണാപുരം ഇടവകയിലേക്ക് സ്ഥലംമാറി പോകുന്ന ഇൻഫാം മുൻ ദേശീയ ചെയർമാൻ മോൺ.ജോസഫ് ഒറ്റപ്ലാക്കലിന് ഇൻഫാം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മഞ്ചേശ്വരം ഹൊസങ്കടിയിലേക്ക് സ്ഥലംമാറി പോകുന്ന ചായ്യോം ഇടവക വികാരിയും ഇൻഫാം ഡയറക്ടറുമായ ഫാ.ലൂയി മരിയദാസ് മേനാച്ചേരിക്കും യാത്രയയപ്പ് നല്കി. ചായ്യോം സെന്റ് അൽഫോൻസ ദേവാലയത്തിൽ നടന്ന യോഗം വികാരി ജനറാൾ മോൺ.മാത്യു ഇളംതുരുത്തിപടവിൽ ഉദ്ഘാടനം ചെയ്തു.
ഇൻഫാം ജില്ലാ പ്രസിഡന്റ് ഗിരി തിരുതാളിൽ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ.ഡോ.ജോൺസൺ അന്ത്യാംകുളം, അപ്പച്ചൻ പുല്ലാട്ട്, സാബു അറയ്ക്കകാലായിൽ, ഇൻഫാം ജില്ലാ സെക്രട്ടറി പീയൂസ് പറേടം എന്നിവർ പ്രസംഗിച്ചു.