ഗണിത പഠനക്യാമ്പ് നടത്തി
1417884
Sunday, April 21, 2024 6:47 AM IST
കാഞ്ഞങ്ങാട്: മേലാങ്കോട്ട് എസികെഎൻഎം ഗവ.യുപി സ്കൂളിൽ യുപി വിഭാഗം കുട്ടികൾക്കായി സ്ട്രെയിറ്റ് ലൈൻ എന്ന പേരിൽ ഗണിത പഠന ക്യാമ്പ് നടത്തി. ഗണിതശാസ്ത്ര പാഠങ്ങൾ രസകരമായി പഠിച്ചെടുക്കുന്ന വിവിധ രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.ജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് കൃഷ്ണദാസ് പലേരി ക്ലാസ് നയിച്ചു. മുഖ്യാധ്യാപകൻ അനിൽ, എസ്ആർജി കൺവീനർ സൈജു, അധ്യാപകരായ മോഹനൻ ചെറുകാനം, മോഹനൻ കടന്നപ്പള്ളി, ശ്രീകല, ഹസീന, ശോഭ എന്നിവർ നേതൃത്വം നൽകി.