മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട​ലം​ഘ​നം: ഉ​ണ്ണി​ത്താ​നും അ​ശ്വി​നി​ക്കും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്
Tuesday, April 9, 2024 7:37 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ച​തി​ന് യു​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്.

മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ റോ​ഡ് ഷോ ​ന​ട​ത്തി​യ​തി​നും പ്ര​ചാ​ര​ണ​ത്തി​നാ​യി വാ​ഹ​നം രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​നും അ​നു​മ​തി​യി​ല്ലാ​തെ ലൗ​ഡ് സ്പീ​ക്ക​ര്‍ ഉ​പ​യോ​ഗി​ച്ച​തി​നും റോ​ഡ് ഷോ​യു​ടെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​തി​നും കു​ട്ടി​ക​ളെ റാ​ലി​യി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​തി​നു​മെ​തി​രെ​യാ​ണ് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു റോ​ഡ് ഷോ ​ന​ട​ത്തി​യ​തി​നും പ്ര​ചാ​ര​ണ​ത്തി​നാ​യി അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​നു​മാ​ണ് എം.​എ​ല്‍.​അ​ശ്വി​നി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം നോ​ഡ​ല്‍ ഓ​ഫീ​സ​റും സ​ബ് ക​ള​ക്ട​റു​മാ​യ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.


​നോ​ട്ടീ​സ് ന​ല്‍​കി 48 മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​വി.​ബാ​ല​കൃ​ഷ്ണ​നും ഇ​ത്ത​ര​ത്തി​ല്‍ കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.