അപ്പസ്തോലരാജ്ഞി പള്ളിയില്‍ തിരുനാളിന് തുടക്കം
1414974
Monday, April 8, 2024 1:42 AM IST
കാഞ്ഞങ്ങാട്: അപ്പസ്തോലരാജ്ഞി പള്ളിയില്‍ 114-ാം വാര്‍ഷിക തിരുനാളിന് ഇടവക വികാരി ഫാ. ജോണ്സണ് നെടുംപറമ്പില്‍ കൊടിയേറ്റി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ഡൊമിനിക് പുളിക്കപ്പടവില്‍ കാര്‍മികത്വം വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന-മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍.
10ന് വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന-ഫാ.ആന്റണി ജിനോ ജോര്‍ജ് ചക്കാലക്കല്‍. 11ന് വൈകുന്നേരം 5.30ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി-കണ്ണൂര്‍ രൂപത ബിഷപ് റവ. ഡോ. അലക്സ് വടക്കുംതല. 12ന് വൈകുന്നേരം 5.30ന് ദിവ്യബലി, നൊവേന-ഫാ. ഡൊമിനിക് ചിറക്കല്പുരയിടം.
13ന് വൈകുന്നേരം അഞ്ചിനു ദിവ്യബലി, നൊവന-ഫാ. ജോര്‍ജ് പൈനാടത്ത്. തുടര്‍ന്ന് ആഘോഷമായ പട്ടണപ്രദക്ഷിണം, സ്നേഹവിരുന്ന്.
മാപനദിവസമായ 14ന് രാവിലെ 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബി-ഫാ. ബെന്നി മണപ്പാട്ട്. വൈകുന്നേരം ആറിന് ഇടവകജനങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍.