മെഡിക്കല്‍ ക്യാമ്പ് നടത്തി
1395130
Saturday, February 24, 2024 6:17 AM IST
കാഞ്ഞങ്ങാട്: കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് കുഷ്ഠ രോഗ ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു.
ഡോ. കെ. സന്തോഷ് ബോധവത്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ഡോ. ദീപ മേരി ജോസഫ് അന്തേവാസികളെ പരിശോധിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്, പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് കെ. സത്യഭാമ, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. മുഹമ്മദ് അന്‍വര്‍, ജൂണിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് പി.വി. അശ്വതി, എഎല്‍ഒ എ.ജി. സതീശന്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ. ദീപു, എം.വി. സന്തോഷ് കുമാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ടി. പ്രതീഷ് മോഹനന്, പി.വി. വിവേക്, പി.വി. വിപിന്‍, പി.പി. അജീഷ്, വി.വി. വിജയന് എന്നിവര്‍ നേതൃത്വം നല്കി.