ഇന്ത്യയെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശ്രീകോവിലാക്കിയത് ഗാന്ധിജി: രാജ്മോഹന്‍ ഉണ്ണിത്താന്
1340146
Wednesday, October 4, 2023 6:47 AM IST
കാസര്‍ഗോഡ്: സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാതെ ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശ്രീകോവിലാക്കിയതാണ് മഹാത്മാഗാന്ധി ചെയ്ത ഏറ്റവും വലിയ ദൗത്യമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഡിസിസി ഓഫീസില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.സി. പ്രഭാകരന്, സി.വി. ജയിംസ്, കരുണ്‍ താപ്പ, വിനോദ്കുമാര്‍ പള്ളയില്‍വീട്, വി.ആര്. വിദ്യാസാഗര്‍, പി.വി. സുരേഷ്, കെ. ഖാലിദ്, ടി. ഗോപിനാഥന് നായര്‍, ഭക്തവത്സലന്, സാജിദ് മൗവല്‍, ജവാദ് പുത്തൂര്‍, എ. വാസുദേവന്‍ നായര്‍, ജമീല അഹമ്മദ്, ഉഷ അര്ജുനന്, ബി.എ. ഇസ്മയില്‍, ഉമേഷ് അണങ്കൂര്‍, ഹനീഫ ചേരങ്കൈ എന്നിവര്‍ പ്രസംഗിച്ചു.