തോമാപുരം ഫൊറോന പാരിഷ് കൗണ്‍സില്‍ സംഗമം
1339668
Sunday, October 1, 2023 6:36 AM IST
ചിറ്റാരിക്കാല്‍: തോമാപുരം ഫൊറോന പാരിഷ് കൗണ്‍സില്‍ സംഗമം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
സഭാത്മക ജീവിതത്തെ കുറിച്ചും വിശ്വാസ സമൂഹം പങ്കുവയ്ക്കുന്ന ചൈതന്യത്തെ കുറിച്ചും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അതിരൂപത സഭാ കൂട്ടായ്മയില്‍ പാരിഷ് കൗണ്‍സിലിന്റെ കടമയും ദൗത്യവും എന്ന വിഷയത്തില്‍ വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ പാലാക്കുഴിയും സമുദായിക ശാക്തീകരണത്തിന്റെ ആവശ്യകതയെ കുറിച്ചും കേരള നവോത്ഥാന ചരിത്രത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ മഹനീയമായ സംഭാവനകളെക്കുറിച്ചും അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ടോം ഓലിക്കരോട്ടും പ്രഭാഷണം നടത്തി.
ഫൊറോന വികാരി ഫാ.മാര്ട്ടിന് കിഴക്കേതലയ്ക്കല്‍ സ്വാഗതവും ഫൊറോനാ കോ-ഓഡിനേറ്റര്‍ രാജു മാത്യു പാഴൂര്‍ നന്ദിയും അര്‍പ്പിച്ചു.