തൃക്കരിപ്പൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു
1339661
Sunday, October 1, 2023 6:36 AM IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. നാട്ടുകാരും അഗ്നി രക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്. അപകടത്തില്‍ പരിക്കേറ്റ തലിച്ചാലം സ്വദേശി പി.സൂഫിയാന്(22), ഇളമ്പച്ചി മൈതാനി സ്വദേശി സുള്‍ഫിക്കര്‍(21) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി 11 മണിയോടെ കാരോളം വള്വക്കാട് റോഡ് ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം.
ഒരേ ദിശയില്‍ നിന്നും വന്ന ബലേനോ, സ്വിഫ്റ്റ് കാറുകള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു. തൊട്ടടുത്ത മതിലിലും ചെന്നിടിച്ചു. ഇതിനിടയില്‍ ബലേനോ കാറിന് തീപിടിക്കുകയായിരുന്നു. രണ്ട് കാറുകളിലും എയര്‍ ബാഗുകള്‍ ഉണ്ടായിരുന്നതു മൂലമാണ് യാത്രക്കാര്‍ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്