ഫിഷ് ചലഞ്ചിന് മികച്ച സ്വീകാര്യത
1338131
Monday, September 25, 2023 1:13 AM IST
ഭീമനടി: ജീവകാരുണ്യരംഗത്ത് ഒരു നാടിനു തന്നെ പ്രതീക്ഷയായി മാറിയ നര്‍ക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയ്ക്ക് കെട്ടിടം നിര്‍മിക്കാനായി നടത്തുന്ന ഫിഷ് ചലഞ്ചിന് മികച്ച പ്രതികരണം.
നര്‍ക്കിലക്കാട്, ഭീമനടി ടൗണുകളില്‍ മീന്‍ വില്പന പൊടിപൊടിച്ചു. പ്രസിഡന്റ് വിന്‍സെന്റ് മാത്യു, സെക്രട്ടറി ജിതേഷ് തോമസ്, ട്രഷറര്‍ കെ.കെ. സുധീഷ് എന്നിവര്‍ നേതൃത്വം നല്കി.
വെസ്റ്റ് എളേരി പഞ്ചായത്തിലെ നര്ക്കലക്കാട് ആസ്ഥാനമായി അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച പ്രതീക്ഷ ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. നിര്‍ധന രോഗികള്‍ക്ക് ആശ്രയമായി മാറിയിരിക്കുകയാണ്.
സുമനസുകളുടെ സഹായങ്ങള്‍ സ്വീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഇതിനോടകം 40 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി.
വീടില്ലാത്ത ഒരു കുടുംബത്തിന് വീട്് വച്ചു നല്കി, രോഗീ ബന്ധു സംഗമങ്ങള്‍ നടത്തി, ഒട്ടേറെ രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ നല്കി.
വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിക്ക് സ്വകാര്യവ്യക്തി സൗജന്യമായി നല്കിയ സ്ഥലത്താണ് കെട്ടിടനിര്‍മാണം ആരംഭിച്ചത്.