ലഹരി വിരുദ്ധ ബോധവത്കരണം നടത്തി
1280802
Saturday, March 25, 2023 1:09 AM IST
പെരിയ: കേന്ദ്രസര്‍വകലാശാല സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. പെരിയ ടൗണില്‍ മൈമും നവോദയ വിദ്യാലയത്തില്‍ നാടകവും അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കിടേശ്വര്ലു ചടങ്ങിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.
രജിസ്ട്രാര്‍ ഡോ. മുരളീധരന് നമ്പ്യാര്‍ പ്രസംഗിച്ചു. നവോദയ സ്കൂളില്‍ നടന്ന ചടങ്ങില്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ.കെ.എം. വിജയകൃഷ്ണന്, വൈസ് പ്രിന്‍സിപ്പല്‍ ടി.വി. ഗണേഷ് കുമാര്‍, ആരവല്ലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതി, കാന്‍ഫെഡ് കലാവേദി ചെയര്മാന് കാവുങ്കല്‍ നാരായണന്, കലാവേദി പ്രവര്‍ത്തകരായ സി. സുകുമാരന്‍, ബാബു എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ.സീമ ചന്ദ്രന് സ്വാഗതവും ദേവിക ഗംഗന് നന്ദിയും പറഞ്ഞു.