കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ബ​ജ​റ്റ്: അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മു​ന്‍​തൂ​ക്കം
Wednesday, March 22, 2023 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ബ​ജ​റ്റ്. 57,54,25, 887 രൂ​പ വ​ര​വും, 51,98,88,528 രൂ​പ ചെ​ല​വും, 5,55,37,359 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷം​സീ​ദ ഫി​റോ​സ് അ​വ​ത​രി​പ്പി​ച്ച​ത്.
പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍
*ഹൈ​മാ​സ്റ്റ്, ലോ ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് 15 ല​ക്ഷം, ന​ഗ​ര​ത്തി​ലെ ഡി​വൈ​ഡ​റു​ക​ളി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് 10 ല​ക്ഷം, വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള തെ​രു​വു വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി 50 ല​ക്ഷം.
* വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സ്ട്രീ​റ്റ് ലൈ​ന്‍ ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​ന് 20 ല​ക്ഷം.
* അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നെ​ല്ലി​ക്കു​ന്ന് ക​ട​പ്പു​റം തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ 1,33,12,525 രൂ​പ.
* മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കും.
* സ്‌​കൂ​ള്‍ ക​ളി​സ്ഥ​ല​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം.
* ചാ​ല വോ​ളി​ബോ​ള്‍ സ്റ്റേ​ഡി​യ​ത്തി​ലെ ജിം​നേ​ഷ്യ​ത്തി​ന് 10 ല​ക്ഷം രൂ​പ.
* ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട ന​വീ​ക​ര​ണ​ത്തി​ന് 12 ല​ക്ഷ​വും ലി​ഫ്റ്റ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് 25 ല​ക്ഷ​വും ലാ​ബ് സൗ​ക​ര്യ​മു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്തി​ക​ള്‍​ക്ക് 20 ല​ക്ഷം രൂ​പ.
* എ​ബി​സി പ​ദ്ധ​തി​ക്ക് നാ​ലു ല​ക്ഷം.
* കാ​ഴ്ച പ​രി​മി​തി നേ​ടു​ന്ന​വ​ര്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​ന​കേ​ന്ദ്രം നി​ര്‍​മി​ക്കു​ന്ന​തി​ന് 10 ല​ക്ഷം.