മുഹമ്മദ് അസ്ഹറുദ്ദീന് നയിക്കും
1279910
Wednesday, March 22, 2023 1:18 AM IST
കാസര്ഗോഡ്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില് 29 മുതല് ഏപ്രില് 15 വരെ തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില് നടക്കുന്ന എന്എസ്കെ ട്രോഫിക്ക് വേണ്ടിയുള്ള ടി-20 ചാമ്പ്യന്ഷിപ്പില് കാസര്ഗോഡ് ജില്ലാ ടീമിനെ സംസ്ഥാന താരം മുഹമ്മദ് അസ്ഹറുദ്ദീന് നയിക്കും.
പി. എം. അന്ഫല് ആണ് ഉപനായകന്. മറ്റു ടീമംഗങ്ങള്: ശ്രീഹരി എസ്. നായര്, പി. അതുല്, ടി.കെ. അബ്ദുള് ഫര്ഹാന്, യാസര് അറഫാത്ത്, മഞ്ജുനാഥ്, മുഹമ്മദ് സാബിര് സനദ്, നിധീഷ്, എം. ഗോകുല്, കെ. ശ്രീചന്ദ് കൃഷ്ണന്, അബൂബക്കര് ഇന്ഷാദ് അലി, അബ്ദുല് ഫാഹിസ്, മുഹമ്മദ് കൈഫ്, ജഗന്നാഥന്. മാനേജര്: കെ.ടി. നിയാസ്.