കെജിഎംഒഎ ഭാരവാഹികള്‍
1263903
Wednesday, February 1, 2023 12:48 AM IST
കാസര്‍ഗോഡ്: കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ ബ്രാഞ്ചിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 12നു കാഞങ്ങാട് കെജിഎംഒ എ ഹൗസില്‍ ചേരുന്ന ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കും. ഭാരവാഹികള്‍: ഡോ.ഡി.ജി.രമേഷ് (പ്രസിഡന്റ്), ഡോ.വി.കെ.ഷിന്‍സി (ജനറല്‍ സെക്രട്ടറി), ഡോ.രാജു മാത്യു സിറിയക് (ട്രഷറര്‍), ഡോ. ഷക്കീല്‍ അന്‍വര്‍, ഡോ. ഷമീമ തന്‍വീര്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. ധന്യ മനോജ് (ജോയിന്റ് സെക്രട്ടറി). താലൂക്ക് കണ്‍വീനര്‍മാര്‍- ഡോ. പ്രഭാകര്‍ റൈ (മഞ്ചേശ്വരം), ഡോ. നാരായണ്‍ പ്രദീപ് (കാസര്‍ഗോഡ്), ഡോ. ധനീഷ് (ഹൊസ്ദുര്‍ഗ്), ഡോ.വിശ്വകിരണ്‍ (വെള്ളരിക്കുണ്ട്).