റിം​ഗ് ക​മ്പോ​സ്റ്റ് വി​ത​ര​ണം ചെ​യ്തു
Monday, November 28, 2022 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തിന്‍റെ 2021-22 വ​ര്‍​ഷ​ത്തെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ​ദ്ധ​തി​യാ​യ റിം​ഗ് ക​മ്പോ​സ്റ്റിന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​ജെ.​മാ​ത്യു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​പ​ത്മാ​വ​തി, മെ​മ്പ​ര്‍​മാ​രാ​യ പി.​സി.​ര​ഘു​നാ​ഥ​ന്‍, എം.​അ​ജി​ത, സ​ന്ധ്യ ശി​വ​ന്‍, വി​ഇ​ഒ ജേ​ക്ക​ബ് ഉ​ല​ഹ​ന്നാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.