ട്രാൻസ്ഫോർമറിന് തീപിടിച്ചു
1568733
Friday, June 20, 2025 1:13 AM IST
മട്ടന്നൂർ: മട്ടന്നൂരിൽ കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിൽ തീപിടിത്തം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
മട്ടന്നൂർ-തലശേരി റോഡിൽ എൻഎസ്എസ് ബിൽഡിംഗിന് സമീപത്തുള്ള കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിലാണ് തീപിടിത്തമുണ്ടായത്.
ട്രാൻസ്ഫോർമറിന്റെ അടി ഭാഗത്ത് നിന്നാണ് തീപിടിത്തമുണ്ടായത്. വിവരം അറിയിച്ചതിനെ തുടർന്നു അഗ്നിശമന വിഭാഗമെത്തി തീയണച്ചതിനാൽ വൻ നാശനഷ്ടം ഒഴിവായി.