കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയക്ക് രഞ്ജിത്ത് സഹായം തേടുന്നു
1396519
Friday, March 1, 2024 1:11 AM IST
കാർത്തികപുരം: കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് ജീവിതത്തിലേക്ക് തിരിച്ച് വരാൻ കാരുണ്യമതികളുടെ സഹായം തേടുന്നു. കാർത്തികപുരത്തെ കൊല്ലക്കുഴിയിൽ രഞ്ജിത്ത് (27) ആണ് ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കരൾ മാറ്റിവയ്ക്കലാണ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള മാർഗം. 40 ലക്ഷം രൂപയാണ് ഇതിനുവേണ്ടി വരുന്നത്.
ഇലക്ട്രിക്കൽ തൊഴിലാളിയായ രഞ്ജിത്ത് നിർധന കുടുംബാംഗമാണ്. ഭീമമായ ചികിത്സാ ചെലവ് കണ്ടെത്താനുള്ള ഒരു മാർഗവും കുടുംബത്തിനില്ല. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ ചെയർമാനും മുരളി മാസ്റ്റർ കൺവീനറും കരുവൻചാൽ ഹരിത ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എൻ.യു. അബ്ദുള്ള രക്ഷാധികാരിയുമായി ജനകീയ കൂട്ടായ്മ ആഭിമുഖ്യത്തിൽ രഞ്ജിത്ത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. കേരള ഗ്രാമീൺ ബാങ്കിന്റെ ഉദയഗിരി ബ്രാഞ്ചിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ 40507101043598. ഐ.എഫ്.എ സ്.സി കെ.എൽ.ജി.ബി 0040507 ഗൂഗിൾ പേ നമ്പർ 9562654030, 94466844877.