സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
1396047
Wednesday, February 28, 2024 1:34 AM IST
പയ്യാവൂർ: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റ 40ാം വാർഷികാഘോഷം ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ ടോം ജോസിന് യാത്രയയപ്പ് നൽകി. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ അനുഗ്രഹഭാഷണം നടത്തി. മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സായി ജോൺ, സാവിയോ ഇടയാടിയിൽ, ടോമി മാത്യു, സി.എഫ്. മേരി തുടങ്ങിയവരെ ആദരിച്ചു.
സൈജു ഇലവുങ്കൽ, ബിജു കുറുമുറ്റം, മജി മാത്യു, ജോയ്സ് സഖറിയാസ്, ലിയ മരിയ സണ്ണി എന്നിവർ പ്രസംഗിച്ചു. 89 ബാച്ചിന്റെ വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർഥികളെ ആദരിച്ചു. എസ്എസ്എൽസി ബാച്ചിന്റെ യാത്രയയപ്പും വിവിധ കലാപരിപാടികളും നടത്തി.
ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്കൂൾ 47-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ സി.ജെ. അവിരാച്ചനുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. തലശേരി അതിരൂപത എഡ്യുക്കേഷണൽ ഏജൻസി കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് ആമുഖഭാഷണം നടത്തി.
ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ജോസ് കാലിയാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, വാർഡ് മെംബർ സിന്ധു ബെന്നി, റോയി ഏബ്രഹാം, തോമസ് മാത്യു, വി.സി. ബാബു, ജെസി സിജോയ്, ആനി ജോ വർഗീസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരികൾ നടന്നു.