വ്യാജ ബോംബ് ഭീതിപരത്തി
1339399
Saturday, September 30, 2023 1:45 AM IST
പരിയാരം: പരിയാരം ഏമ്പേറ്റിൽ കള്ള് ഷാപ്പിന്റെ മതിലിന് മുകളിൽ കണ്ടെത്തിയ ബോംബിന് സമാന വസ്തു പരത്തി. ഇന്നലെ രാവിലെ പത്തോടെയാണ് ബോബിന് സമാനമായ വസ്തു കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വസ്തു ബോംബല്ലെന്ന് വ്യക്തമായതോടെയാണ് പ്രദേശത്തെ ആശങ്ക ഒഴിഞ്ഞത്. കൊട്ടത്തേങ്ങ ബനിയൻ തുണിയിൽ പൊതിഞ്ഞ് ഇൻസുലേഷൻ ടേപ്പ് ചുറ്റിയ ശേഷം ഇതിനു മുകളിൽ ചെന്പ് കന്പിയും തകിടും വയറും കെട്ടിവച്ച നിലയിലായിരുന്നു വ്യജ ബോംബുണ്ടായിരുന്നത്.