ബഷീർ അനുസ്മരണം നടത്തി
1575291
Sunday, July 13, 2025 6:20 AM IST
വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. സാഹിത്യകാരൻ ഷാജി പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അധ്യക്ഷത വഹിച്ചു. പി.ടി. സുരേഷ് ബാബു, എൻ.വി. സുജാത, എം. മുരളീധരൻ, ഖമർ ലൈല, ടി.എം. നിവേദ്യ, എം. മണികണ്ഠൻ, മിഥുൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: ചുള്ളിയോട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സംസ്ഥാന സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യൻ അവാർഡ് നേടിയ സലിം ഷെരീഫിനുസ്വീകരണവും സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ മുൻ സെക്രട്ടറി പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞുകുട്ടൻ അധ്യക്ഷത വഹിച്ചു. ഷാജി കോട്ടയിൽ, എം.എ. ഷൈനി, സലിം, ഷെരീഫ്, സുരേന്ദ്രൻ കുഴിമാളം എന്നിവർ പ്രസംഗിച്ചു.