കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി
1575666
Monday, July 14, 2025 6:18 AM IST
കേണിച്ചിറ: ചെതലയത്ത് റേഞ്ച് വനം പരിധിയിലെ മൂടക്കൊല്ലി, മണ്ണുണ്ടി, വാകേരി ഭാഗങ്ങളിൽ കൃഷിനാശം വരുത്തിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി.
പ്രമുഖ, ഭരത് എന്നീ കുംകിയാനകളുടെ സഹായത്തോടെയാണ് കാട്ടാനകളെ വനത്തിലേക്ക് പായിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. കണ്ണന്റെ നേതൃത്വത്തിൽ ഇരുളം, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനുകളിൽനിന്നുള്ള 14 ജീവനക്കാർ ദൗത്യത്തിൽ പങ്കെടുത്തു.